പാലക്കാട്: മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കയറി കുടുങ്ങി വാര്‍ത്തയില്‍ ഇടം നേടിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരന് ഷാജി (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേയ്ക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് വിവരം. മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ആത്മഹത്യയുടെ കാരണം വെളിവായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.