Header ads

CLOSE

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കും; ഗുജറാത്തില്‍ അതീവ ജാഗ്രത, ഭുജ് വിമാനത്താവളം അടച്ചു

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കും; ഗുജറാത്തില്‍ അതീവ ജാഗ്രത, ഭുജ് വിമാനത്താവളം അടച്ചു

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് കനത്ത ജാഗ്രതയിലാണ്. ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇതുവരെ 47,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബിപോര്‍ജോയ് നേരിട്ട് ബാധിക്കുന്ന കച്ചില്‍ നിന്നാണ് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നത്.  രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങള്‍ സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. 
ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പോര്‍ബന്തറില്‍ മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടങ്ങളുണ്ടായി. ശക്തമായ തിരമാലയും അടിക്കുന്നുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഇന്നത്തെയും നാളത്തെയും 50 ട്രെയിനുകള്‍ റദ്ദാക്കി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads