Header ads

CLOSE

പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസിനെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു

പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസിനെ  സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു

 



കോട്ടയം: പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസിനെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കോട്ടയത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പുതുപ്പള്ളിയില്‍ രാഷ്ട്രീയം ചര്‍ച്ചയാകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ഇന്ന് രാവിലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും തുടര്‍ന്നു ജില്ലാകമ്മിറ്റിയും മണ്ഡലം കമ്മിറ്റി യോഗവും ചേര്‍ന്നായിരുന്നു തീരുമാനം. പിന്നാലെ ജെയ്ക് തുറന്ന വാഹനത്തില്‍ റോഡ് ഷോയോടെ പ്രചാരണവും തുടങ്ങിയത്.
'രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിനു വോട്ടുണ്ടെന്നു പ്രതിപക്ഷത്തിനു മനസ്സിലായത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. 
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല എന്ന അജണ്ട വച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമാണുള്ളത്. ലോകത്ത് എവിടെയെങ്കിലും അങ്ങനെയുണ്ടോ എന്ന് അറിയില്ല. കേരളം ലോകത്തിനു മാതൃകയാകുന്ന ഫലപ്രദമായ ഇടപെടലുകള്‍ പോലും അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിര്‍ക്കുന്ന ഒരു നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads