Header ads

CLOSE

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; 5 കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; 5 കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡില്‍ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അഞ്ച് കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. ഗുജറാത്തുകാരായ ജിഗാര്‍ ആര്‍. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാന്‍ഷ്, ഹരിദ്വാറുകാരായ മിന്റു കുമാര്‍, മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയില്‍  
ഗുപ്താഷി  ഗൗരികുണ്ഡ് ഹൈവേയില്‍ ഫാട്ടയ്ക്കും സോനപ്രയാഗിനും ഇടയിലായിരുന്നു അപകടം. കഴിഞ്ഞ എതാനം ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ കനത്തമഴയാണ്. തീര്‍ത്ഥാടകരുടെ കാറിന് മുകളിലേക്കു പാറക്കല്ലുകള്‍ ഉള്‍പ്പെടെയുള്ളവ ഇടിഞ്ഞുവീഴുകയായിരുന്നു. കനത്ത മഴയില്‍ പ്രദേശത്തെ റോഡും ഒലിച്ചുപോയി.
സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തിറങ്ങിയെങ്കിലും കനത്തമഴ തടസ്സമാണ്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads