Header ads

CLOSE

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; സ്വീകരണമൊരുക്കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; സ്വീകരണമൊരുക്കി കോണ്‍ഗ്രസ്

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. എംപിക്ക് കെപിസിസി കല്പറ്റയില്‍ വന്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്.
വൈകിട്ട് മൂന്നിനു കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പൊതുയോഗമാണ് പ്രധാന പരിപാടി. കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 9 വീടുകളുടെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 11ന് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ജില്ലാ കാന്‍സര്‍ സെന്ററില്‍ എച്ച്ടി കണക്ഷന്‍ ഉദ്ഘാടനവും 6.30ന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ശിലാസ്ഥാപനവും രാഹുല്‍ നിര്‍വഹിക്കും. രാത്രിയോടെ ഡല്‍ഹിയിലേയ്ക്ക് മടങ്ങും.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads