Header ads

CLOSE

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

നറുക്കെടുപ്പില്‍ 2 പേപ്പറുകള്‍ മടക്കിയിട്ടത് വസ്തുതയെന്ന് 
ഹൈക്കോടതി 
കൊച്ചി: ഇക്കൊല്ലത്തെ ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി കേരളഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പി എന്‍ മഹേഷിന് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മേല്‍ശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തിരഞ്ഞെടുപ്പില്‍ നറുക്ക് വീണ ആളുടെ പേര് അടങ്ങിയ പേപ്പര്‍ മാത്രം  മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്ന്  മധുസൂദനന്‍ നമ്പൂതിരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഹര്‍ജിയാണ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മാത്രം ചുരുട്ടിയിടാതെ  മടക്കിയിട്ടത് മനപ്പൂര്‍വ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടില്ലെന്നും നോട്ടീസിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഹൈക്കോടതി ഇന്നലെ പരിശോധിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ തുറന്ന കോടതിയിലാണ് ഹൈക്കോടതി പരിശോധിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ശബരിമല മേല്‍ശാന്തിയായി പി എന്‍ മഹേഷിനെയും മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads