Header ads

CLOSE

മദ്ധ്യപ്രദേശില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; മഹാരാഷ്ട്രയില്‍ 4 ദളിതരെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചവശരാക്കി

മദ്ധ്യപ്രദേശില്‍ ദളിത് യുവാവിനെ  തല്ലിക്കൊന്നു; മഹാരാഷ്ട്രയില്‍  4 ദളിതരെ തലകീഴായി കെട്ടിത്തൂക്കി  മര്‍ദ്ദിച്ചവശരാക്കി



ഭോപാല്‍: മദ്ധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊല്ലുകയും മഹാരാഷ്ട്രയില്‍ നാല് ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തു.  മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബറോദിയ നൊനാഗിര്‍ സ്വദേശി നിതിന്‍ അഹിര്‍വാര്‍ (ലാലു19) കഴിഞ്ഞ വ്യാഴാഴ്ചയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ 8 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍, ലാലുവിന്റെ സഹോദരി നല്‍കിയ പീഡനക്കേസില്‍ ഒത്തുതീര്‍പ്പാവശ്യപ്പെട്ടെത്തി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് കുടുംബം ആരോപിക്കുന്നു. 
 ആടിനെയും പ്രാവിനെയും മോഷ്ടിച്ചെന്നാരോപിച്ചാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ നാല് ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചവശരാക്കിയത്.  മര്‍ദ്ദനദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തില്‍ ആറു പേരടങ്ങുന്ന സംഘം യുവാക്കളെ വീടുകളില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മരത്തില്‍ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
പ്രതികളിലൊരാള്‍ തന്നെയാണ് യുവാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ചത്. ഓഗസ്റ്റ് 25ന് ആയിരുന്നു മര്‍ദ്ദനം. യുവരാജ് ഗലന്‍ഡെ, മനോജ് ബോഡകെ, പപ്പു പാര്‍ഖെ, ദീപക് ഗൈവാഡ്, ദുര്‍ഗേഷ് വൈദ്യ, രാജു ബോര്‍ഗെ എന്നിവരാണ് പ്രതികളെന്നും ഇവരില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നും മറ്റുള്ളവര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനിടെ മദ്ധ്യപ്രദേശിലാണ് ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads