അഞ്ചല്‍: സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും കാര്‍ഷികസെമിനാറും 27, 28 തീയതികളില്‍ ഏരൂര്‍ ഓയില്‍പാം പാംവ്യൂ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തും. 27ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന എക്‌സിബിഷന്‍ പി എസ് സുപാല്‍ എം എല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭക്ഷ്യമേള, കാര്‍ഷികസെമിനാര്‍, കാര്‍ഷികക്വിസ്മത്സരം. 28ന് വൈകിട്ട് 3ന് കൃഷിമന്ത്രി പി പ്രസാദ് കൂണ്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിക്കും. മൃഗ സംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, അഡ്വ. കെ രാജു, എസ്.ജയമോഹന്‍, പി കെ ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.