കൊച്ചി:വിമാനയാത്രക്കിടെ, മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ യുവനടിയോട് മോശമായി പെരുമാറിയെന്ന് പരാതി.സംഭത്തെപ്പറ്റി വിമാനത്തിലെ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നടി പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് മലയാളത്തിലെ യുവനടിയുടെ പരാതി. വിമാനജീവനക്കാരോട് വിവരം പറഞ്ഞപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയില്‍ പറയുന്നു. പൊലീസിനോട് പരാതിപ്പെടാന്‍ ആയിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദ്ദേശം. കൊച്ചിയിലെത്തിയ ശേഷം ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.