Header ads

CLOSE

രാജസേനന്റെ 'ഞാനും പിന്നൊരു ഞാനും'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

രാജസേനന്റെ 'ഞാനും പിന്നൊരു ഞാനും'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

രാജസേനന്‍ സംവിധായകനും നായകനും തിക്കഥാകൃത്തുമാകുന്ന 'ഞാനും പിന്നൊരു ഞാനും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജും ഇന്ദ്രജിത്തും അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. 
ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജസേനന്‍ വേഷമിടുന്ന തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് 'ഞാനും പിന്നൊരു ഞാനും' വികസിക്കുന്നത്. 
ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളഭിനയിക്കുന്നു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായി ഇന്ദ്രന്‍സ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.
സംഗീതസംവിധാനം എം ജയചന്ദ്രനാണ്. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന- ബി.കെ. ഹരിനാരായണന്‍. ഛായാഗ്രഹണം -സാംലാല്‍ പി തോമസ്, എഡിറ്റിംഗ് -വി. സാജന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് -പാര്‍വതി നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആര്‍ട്ട് -സാബു റാം, കോസ്റ്റ്യൂം -ജയന്‍, കൊറിയോഗ്രാഫി -ജയന്‍ ഭരതക്ഷേത്ര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ്. എല്‍ പ്രദീപ്, സ്റ്റില്‍സ് -കാഞ്ചന്‍ ടി. ആര്‍, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഐഡന്റ് -ടൈറ്റില്‍ ലാബ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -ഒപ്ര. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രം ജൂണ്‍ 30-ന് തിയേറ്ററുകളിലെത്തും.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads