തിരുവനന്തപുരം: സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളേജുകളും പഠന വിനോദയാത്രകളും രാത്രികാല പഠനക്ലാസുകളും നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍. പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മുന്നോടിയായി നടത്തുന്ന രാത്രികാല പഠനക്ലാസുകളും വിനോദയാത്രകളും നിരോധിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തദ്ദേശ സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
വാളകം മാര്‍ത്തോമ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ സാം ജോണ്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പൊലീസിന്റെയും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെയും വിശദീകരണം ഇക്കാര്യത്തില്‍ കമ്മീഷന്‍ തേടിയിരുന്നു.
സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ നടത്തുന്ന വിനോദയാത്രയ്ക്ക് പുറമേയാണ് രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത സ്ഥാപനങ്ങള്‍ കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം യാത്രകള്‍ക്ക് ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.