Header ads

CLOSE

ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്ന 2 കുട്ടികള്‍ പിടിയില്‍

ഡല്‍ഹിയില്‍ യുവാവിനെ  കുത്തിക്കൊന്ന 2 കുട്ടികള്‍ പിടിയില്‍

ഡല്‍ഹി: വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. 15 വയസുകാരായ കുട്ടികളെ രണ്ട് പേരെയും പൊലീസ് പിടികൂടി. ഡല്‍ഹി സ്വദേശി കാശിഫ് (18) ആണ് മരിച്ചത്.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മേഖലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മരിച്ച കാശിഫ്, കുട്ടികളുമായി വഴക്കിലേര്‍പ്പെട്ടു. ഇവരെ ഇയാള്‍ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി. അപ്പോഴുണ്ടായ അടിപിടിക്കിടെ കുട്ടികളില്‍ ഒരാള്‍ സ്‌ക്രൂഡ്രൈവര്‍ തട്ടിയെടുത്ത് കാശിഫിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നെന്ന് ഡല്‍ഹി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജോയ് തിര്‍ക്കി പറഞ്ഞു. നെഞ്ചില്‍ നിരവധി കുത്തേറ്റ കാശിഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. കുട്ടികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. 
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads